വയനാട് : വൈത്തിരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. വട്ടവയലില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം . വൈത്തിരി ദേശീയ പാതക്ക് സമീപമുള്ള വാടകവീട്ടില്‍ നിന്നുമാണ് പോലീസ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയില്‍ പ്രതികളുടെ പക്കല്‍ നിന്ന് 20 ഗ്രാമില്‍ അധികം വരുന്ന എംഡിഎംഎ മയക്കുമരുന്ന് കണ്ടെടുത്തു . പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ രണ്ടര ലക്ഷം രൂപ വിലവരും . അറസ്റ്റിലായവരില്‍ മൂന്ന് വയനാട്ടുകാരും മൂന്ന് മലപ്പുറം സ്വദേശികളുമാണുള്ളത്. വൈത്തിരി സ്റ്റേഷന്‍ ഓഫീസര്‍ പ്രവീണ്‍ കുമാര്‍, എസ്‌ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു .
