ന്യൂഡല്‍ഹി: ലോക്ഡൗണിനിടെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 35കാരി ഭര്‍തൃമാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി. 35 കാരിയായ കവിതയാണ് ഭര്‍തൃപിതാവ് രാജ് സിങിനെയും(61) ഭാര്യ ഓംവതിയെയും ( 58) കൊലപ്പെടുത്തിയത്.വസ്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പടിഞ്ഞാറന്‍ ഡല്‍ഹി ചവ്വാല മേഖലയിലെ ദുര്‍ഗ വിഹാറിലാണ് ക്രൂരകൃത്യം നടന്നത്. സംഭവം നടക്കുമ്ബോള്‍ യുവതിയുടെ ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ 11നാണ് ഇരട്ടക്കൊലപാതകങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഇരുവരുടെയും മുഖത്ത് ആഴത്തില്‍ മുറിവേറ്റ പാടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തില്‍ കവിതയുടെ ഭര്‍ത്താവ് സതിഷ് സിങ്ങിന്റെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. കവിതയെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭര്‍തൃമാതാവിനെയും പിതാവിനെയും കഴുത്തുഞെരിച്ച് ശ്വാസമുട്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
