മലപ്പുറം: ബൈക്കില്‍ ചാരായവുമായി സഞ്ചരിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയില്‍. കോട്ടൂര്‍ ഇന്ത്യനൂര്‍ സ്വദേശി മുപ്പീടത്തില്‍ രതീഷാ(33)ണ് മലപ്പുറം പോലീസ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് കോട്ടപ്പടി വലിയവരമ്പ് ബൈപ്പാസില്‍ വെച്ചാണ് ഇയാളെ പിടിച്ചത്. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ചാരായം അടങ്ങിയ കുപ്പിയും പരിശോധനക്കിടെ പോലീസ് പിടിച്ചു.

ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി ഐ. എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.
