റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് വിദേശികളും രണ്ട് സ്വദേശികളും കൂടി മരിച്ചു. അതോടെ ആകെ മരണസംഖ്യ 137 ആയി. മക്കയിലും ജിദ്ദയിലുമായാണ് മരണങ്ങള് സംഭവിച്ചത്. 33നും 77നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെല്ലാം സ്ഥിരമായി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായിരുന്നു.
അഞ്ചുപേര്‍ മക്കയിലും നാല് പേര് ജിദ്ദയിലുമായാണ് മരിച്ചത്. പുതുതായി 1197 പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 16229 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവില്‍ 24 ശതമാനം സൗദി പൗരന്മാരും 76 ശതമാനം വിദേശികളുമാണ്.
ആരോഗ്യവകുപ്പിെന്റ ഒമ്ബതാം ദിവസത്തെ ഫീല്‍ഡ് സര്‍വേയിലൂടെയാണ് ഇൗ രോഗികളെ കണ്ടെത്തിയത്. കൂടുതല്‍ രോഗികളെയും കണ്ടെത്തുന്നത് ആരോഗ്യവകുപ്പ് താമസകേന്ദ്രങ്ങളിലും ഗല്ലികളിലും മറ്റും നേരിട്ട് ചെന്ന് നടത്തുന്ന ആരോഗ്യ പരിശോധനയിലൂടെയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2215 ആയി. 166 പേര്‍ക്കാണ് ഇന്ന് സുഖം പ്രാപിച്ചത്. 13948 പേര് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 115 പേര് ഗുരുതരാവസ്ഥയിലും. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവര്‍. ആരോഗ്യ വകുപ്പിെന്റ 150ലേറെ മെഡിക്കല്‍ സംഘങ്ങളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീല്‍ഡ് സര്‍വേ നടത്തുന്നത്. അഞ്ചുപേര്‍ കൂടി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 58 ആയി. ജിദ്ദയില്‍ 28മായി.
പുതിയ രോഗികള്‍:
മക്ക 364, ജിദ്ദ 271, റിയാദ് 170, മദീന 120, ഖോബാര്‍ 45, ദമ്മാം 43, ഹുഫൂഫ് 34, ത്വാഇഫ് 27, ജുബൈല്‍ 26, ബേഷ് 20, ബുറൈദ 17, യാംബു 13, മിദ്നബ് 12, അല്‍ബാഹ 6, സാജര്‍ 6, അറാര്‍ 5, മുസാഹ്മിയ 5, അബഹ 2, മഖ്വ 2, തബൂക്ക് 2, ഖമീസ് മുശൈത്ത് 1, ഉനൈസ 1, ബിന്‍ മാലിക് 1, തുറുബാന്‍ 1, ഖുന്‍ഫുദ 1, അല്‍ഖര്‍ജ് 1, സുല്‍ഫി 1.
മരണസംഖ്യ:
മക്ക 58, മദീന 32, ജിദ്ദ 28, റിയാദ് 6, ഹുഫൂഫ് 3, ജീസാന് 1, ഖത്വീഫ് 1, ദമ്മാം 1, അല്‍ഖോബാര്‍ 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ജുബൈല്‍ 1, അല്‍ബദാഇ 1, തബൂക്ക് 1.
