സൗദിയില്‍ ഇന്ന്​ ഏഴ്​ വിദേശികളും രണ്ട്​ സ്വദേശികളും മരിച്ചു; പുതിയ രോഗികള്‍ 1197

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ ഇന്ന്​ ഏഴ്​ വിദേശികളും രണ്ട്​ സ്വദേശികളും കൂടി മരിച്ചു. അതോടെ ആകെ മരണസംഖ്യ 137 ആയി. മക്കയിലും ജിദ്ദയിലുമായാണ്​ മരണങ്ങള്‍ സംഭവിച്ചത്​. 33നും 77നും ഇടയില്‍ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇവരെല്ലാം സ്ഥിരമായി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായിരുന്നു.

അഞ്ചുപേര്‍ മക്കയിലും നാല്​ പേര്‍ ജിദ്ദയിലുമായാണ്​ മരിച്ചത്​. പുതുതായി 1197 പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ ആകെ ​വൈറസ്​ ബാധിതരുടെ എണ്ണം 16229 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവില്‍ 24 ശതമാനം സൗദി പൗരന്മാരും 76 ശതമാനം വിദേശികളുമാണ്​.

ആരോഗ്യവകുപ്പി​​െന്‍റ ഒമ്ബതാം ദിവസ​ത്തെ ഫീല്‍ഡ്​ സര്‍വേയിലൂടെയാണ്​ ഇൗ രോഗികളെ കണ്ടെത്തിയത്​. കൂടുതല്‍ രോഗികളെയും കണ്ടെത്തുന്നത്​ ആരോഗ്യവകുപ്പ്​ താമസകേന്ദ്രങ്ങളിലും ഗല്ലികളിലും മറ്റും നേരിട്ട്​ ചെന്ന്​ നടത്തുന്ന ആരോഗ്യ പരിശോധനയിലൂടെയാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2215 ആയി. 166 പേര്‍ക്കാണ്​ ഇന്ന്​ സുഖം പ്രാപിച്ചത്​. 13948 പേര്‍​ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്​​​. ഇവരില്‍ 115 പേര്‍​ ഗുരുതരാവസ്ഥയിലും​​. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവര്‍​​. ആരോഗ്യ വകുപ്പി​​െന്‍റ 150ലേറെ മെഡിക്കല്‍ സംഘങ്ങളാണ്​ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീല്‍ഡ്​ സര്‍വേ നടത്തുന്നത്​. അഞ്ചുപേര്‍ കൂടി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ 58 ആയി​. ജിദ്ദയില്‍ 28മായി.

പുതിയ രോഗികള്‍:
മക്ക 364, ജിദ്ദ 271, റിയാദ്​ 170, മദീന 120, ഖോബാര്‍ 45, ദമ്മാം 43, ഹുഫൂഫ്​ 34, ത്വാഇഫ്​ 27, ജുബൈല്‍ 26, ബേഷ്​ 20, ബുറൈദ 17, യാംബു 13, മിദ്​നബ്​ 12, അല്‍ബാഹ 6, സാജര്‍ 6, അറാര്‍ 5, മുസാഹ്​മിയ 5, അബഹ 2, മഖ്​വ 2, തബൂക്ക്​ 2, ഖമീസ്​ മുശൈത്ത്​ 1, ഉനൈസ 1, ബിന്‍ മാലിക്​ 1, തുറുബാന്‍ 1, ഖുന്‍ഫുദ 1, അല്‍ഖര്‍ജ്​ 1, സുല്‍ഫി 1.

മരണസംഖ്യ:
മക്ക 58, മദീന 32, ജിദ്ദ 28, റിയാദ്​ 6, ഹുഫൂഫ്​ 3, ജീസാന്‍ 1, ഖത്വീഫ് 1​, ദമ്മാം 1, അല്‍ഖോബാര്‍ 1, ഖമീസ്​ മുശൈത്ത് 1​, ബുറൈദ 1, ജുബൈല്‍ 1, അല്‍ബദാഇ 1, തബൂക്ക്​ 1.

Leave a Reply

Your email address will not be published. Required fields are marked *