ലോക്ക്ഡൗണില്‍പ്പെട്ട് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഉടന്‍ തിരികെയെത്തിക്കാന്‍ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി നോര്‍ക്കയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സംവിധാനത്തിലൂടെ എത്ര പേരാണ് മറ്റ് സംസ്ഥാനങ്ങളിലും, വിദേശത്തുമായി കുടുങ്ങി കിടക്കുന്നതെന്നും മനസിലാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരികെ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *