വയനാട്: കോവിഡ് ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ ബോധവല്‍ക്കരിക്കുന്നതിന് ഫുട്ബോള്‍ മത്സരങ്ങളില്‍ പരിചിതമായ മഞ്ഞക്കാര്‍ഡ്. വയനാട് ജില്ലാ സ്പെഷല്‍ ജുവനൈല്‍ പോലീസ് യൂണിറ്റും ചൈല്ഡ്ലൈനുമാണ് പുതിയ സംരംഭവുമായി രംഗത്തെത്തിയത്.
കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്ക്കാണു മഞ്ഞക്കാര്‍ഡ് നല്‍കുക. കോവിഡ് സംബന്ധിച്ച് പൊതു സമൂഹം സ്വീകരിക്കേണ്ട മുന്‍ കരുതലുകളും മുന്നറിയിപ്പും ഉള്‍പ്പെടുത്തിയാണ് കാര്‍ഡ് രൂപപ്പെടുത്തിയിട്ടുളളത്.
വിവിധ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഇവ വിതരണം ചെയ്യും. കാര്‍ഡില്‍ ചിത്രകലാ അധ്യാപകനായ എന്‍.ടി. രാജീവ് മാസ്റ്ററുടെ കാര്‍ട്ടൂണ്‍ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
