ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

പത്തനംതിട്ട: ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം സര്‍ക്കാറിന്‍റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ചോദിച്ചപ്പോള്‍ സി.പി.എം പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിഷേകം. പത്തനംതിട്ട ജില്ലയിെല നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് കടമ്മനിട്ട കരുണാകരനാണ് താന്‍ പ്രതിനിധീകരിക്കുന്ന അഞ്ചാം വാര്‍ഡിലെ കുടുംബത്തിനെതിരെ അസഭ്യം ചൊരിഞ്ഞത്. ഫോണ്‍ സംഭാഷണം പുറത്തായതോടെ സംഭവം വിവാദമായി. ഇതോടെ സി.പി.എമ്മും വെട്ടിലായി.

സംഭവത്തില്‍ പരാതികൊടുക്കാന്‍ ഒരുങ്ങിയ കുടുംബത്തെ പ്രസിഡന്‍റും കൂട്ടാളികളും നേരിെട്ടത്തി തടഞ്ഞു. പിന്നാക്ക വിഭാഗക്കാരനായ തനിക്കെതിരെ പരാതി കൊടുത്താല്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസില്‍ കുടുക്കുമെന്ന് പ്രസിഡന്‍റ് ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

നാരങ്ങാനം പഞ്ചായത്ത് അഞ്ചാംവാര്‍ഡായ കടമ്മനിട്ടയില്‍ കഴിഞ്ഞമാസം 20 മുതല്‍ ക്വാറന്‍റീനില്‍ കഴിയുന്ന കുടുംബത്തിന് സര്‍ക്കാറി​െന്‍റ സൗജന്യ കിറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍, സമീപ രണ്ട് വീടുകളില്‍ പഞ്ചായത്ത് കിറ്റ് എത്തിച്ചിരുന്നു. കുടുംബത്തി​െന്‍റ ക്വാറന്‍റീന്‍ സമയം കഴിഞ്ഞ ദിവസം അവസാനിച്ചിട്ടും കിറ്റ് ലഭിച്ചില്ല. ഈ വിവരം കുടുംബനാഥന്‍ ഫോണ്‍ ചെയ്ത് പ്രസിഡന്‍റിനെ അറിയിച്ചു.

അവിടെ വന്ന് തപസ്സിരിക്കാന്‍ ആരെയും കിട്ടില്ലെന്നു പറഞ്ഞ് ക്ഷുഭിതനായ പ്രസിഡന്‍റ് കുടുംബനാഥനോട് തുടര്‍ച്ചയായി അസഭ്യം പറഞ്ഞുകൊണ്ടിരുന്നു. അവസാനം ഗൃഹനാഥന്‍ തന്നെ ഫോണ്‍ കട്ടുചെയ്യുകയായിരുന്നു.

മോശമായി പെറുമാറിയ പ്രസിഡന്‍റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. പഞ്ചായത്ത് ജീവനക്കാരോടും നാട്ടുകാരോടും ഇയാള്‍ മോശമായി പെറുമാറുന്നതായും പരാതി ഉയര്‍ന്നു. സി.പി.എം സ്വതന്ത്രനായി ജയിച്ച പ്രസിഡന്‍റ് തങ്ങള്‍ക്ക് തലവേദനയായി മാറിയെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വവും സമ്മതിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *