വയനാട്ടില്‍ കുരങ്ങ്പനി ലക്ഷണത്തോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

വയനാട്: വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തിരുനെല്ലി സ്വദേശി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളു(64)വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ ഇതുവരെ കുരങ്ങുപനി ബാധിച്ച്‌ രണ്ട് പേരാണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേളുവിനെ പ്രത്യേക കുരങ്ങുപനി ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ പരിശോധനാഫലം ലഭിച്ചശേഷം രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കും. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേര്‍ക്ക് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ കുരങ്ങുപനി ബാധിച്ച്‌ ചികിത്സയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *