ന്യൂഡല്‍ഹി: ഇന്റേണല്‍ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ 10, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് ഭീഷണി നില നില്‍ക്കെ സി.ബി.എസ്.ഇക്ക് പരീക്ഷകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാറിന്‍െറ ശിപാര്‍ശ.
എല്ലാ ക്ലാസുകളുടേയും കരിക്കുലം 30 ശതമാനം വെട്ടിക്കുറക്കണം. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകളുടെ സിലബസ് ചുരുക്കണമെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മനീഷ് സിസോദിയ ആവശ്യമുന്നയിച്ചത്.
കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രയാലുമായി ചര്‍ച്ച നടത്തുകയും ഈ നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന് മുമ്ബാകെ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സി.ബി.എസ്.ഇക്ക് പരീക്ഷകള്‍ നടത്താനാവില്ല. അതുകൊണ്ട് ഇേന്റണല്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ സ്ഥാനകയറ്റം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ദൂരദര്‍ശനിലൂടെയും ആള് ഇന്ത്യ റേഡിയോ എഫ്.എമ്മിലൂടെയും മൂന്ന് മണിക്കുര്‍ ഡല്‍ഹിയിലെ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
