സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. ആരോഗ്യപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് ഇന്ന് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത് . അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം. കൊവിഡ് 19 പ്രതിരോധത്തിലുളള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. മൂന്നാംഘട്ട ലോക്ക് ഡ‍‌ൗണിന്റെ ഭാ​ഗമായി ഈ ഞായറാഴ്ച മുതല്‍ എല്ലാ ജനങ്ങളും ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.

അവശ്യ സാധനങ്ങള്‍, പാല്‍,പത്രം എന്നിവക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് പ്രതിരോധത്തിലുളള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങാം . മറ്റുള്ളവര്‍ക്ക് പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്. ഹോട്ടലുകളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ പാര്‍സല്‍ സര്‍വ്വീസും രാത്രി 10 വരെ ഓണ്‍ലൈന്‍ പാര്‍സലും അനുവദിക്കും. ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ ഉപയോ​ഗിക്കാനും അനുമതിയുണ്ട് . എന്നാല്‍, വാഹനങ്ങള്‍ അനാവശ്യമായി ഉപയോ​ഗിക്കുന്നതിന് കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *