ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച മുതല്‍ ഘട്ടം ഘട്ടമായാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 15 സര്‍വീസുകളാണ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തേയ്ക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് ഉണ്ടാകും.
