മന്‍മോഹന്‍ സിങിന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍സിങിന്റെ നില തൃപ്തികരമെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍. അദ്ദേഹം നിരീക്ഷണത്തിലാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദനയെ തുടര്‍ന്ന് 87കാരനായ മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *