കോഴിക്കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞ് കിടന്നിരുന്ന മിഠായി തെരുവില്‍ ചൊവ്വാഴ്ച മുതല്‍ കടകള്‍ തുറക്കും. കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കര്‍ശന വ്യവസ്ഥകളോടെ എല്ലാ കടകളും തുറക്കാന്‍ ജില്ലാ ഭരണകൂടം അനുവാദം നല്കി. കടകളുടെ വലിപ്പം , ഒരു കടയില്‍ ഒരേ സമയം എത്ര പേരെ കയറ്റാന്‍ കഴിയും എന്നത് സംബന്ധിച്ച് കടയുടമകള്‍ സത്യവാങ്മൂലം നല്‍കണം.
സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കില്ല . തെരുവ് കച്ചവടം പോലുള്ളവക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . അങ്ങനെയുണ്ടായാല്‍ പിഴ ശിക്ഷയടക്കമുള്ളവ ചുമത്തും . മറ്റെല്ലായിടങ്ങളിലും കടകളില്‍ തുറക്കാന്‍ അനുവദിച്ചിട്ടും മിഠായി തെരുവില്‍ അനുവാദമില്ലാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് ടൗണ്‍ സ്റ്റേഷന് മുമ്ബിലടക്കം പ്രതിഷേധ പരിപാടികളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കടകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത് .
