കി​റ്റ് വി​ത​ര​ണം 20 വ​രെ; പോ​ര്‍​ട്ട​ബി​ലി​റ്റി​ക്ക് 15-ന് ​മു​ന്പ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം

തി​രു​വ​ന​ന്ത​പു​രം: പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു പോ​ര്‍​ട്ട​ബി​ലി​റ്റി ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഈ ​മാ​സം 15-ന് ​മൂ​ന്പ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം.

അ​ത​തു പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തു​താ​മ​സി​ക്കു​ന്ന കാ​ര്‍​ഡു​ട​മ​ക​ള്‍ അ​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന വി​ലാ​സ​വും കി​റ്റ് വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന താ​ലൂ​ക്കും എ​ആ​ര്‍​ഡി ന​ന്പ​രും ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് മെ​ന്പ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം സ​ഹി​തം 15-ന് ​അ​ഞ്ച് മ​ണി​ക്ക് മു​ന്പാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഏ​ല്‍​പി​ക്ക​ണം. 20-ന് ​ശേ​ഷം റേ​ഷ​ന്‍ ക​ട​ക​ള്‍ മു​ഖേ​ന കി​റ്റ് വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *