ഓട്ടോറിക്ഷകള്‍ക്ക് അനുമതി ; റെസ്റ്റോറന്റുകള്‍ തുറക്കാനും അനുമതി നല്‍കി

തിരുവനന്തപുരം : കര്‍ശന നിയന്ത്രണങ്ങളോടുകൂടി ഓട്ടോറിക്ഷകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന രീതിയിലാക്കും അനുമതി നല്‍കുക . കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും .

അതേസമയം, ശാരീരിക അകലം പാലിച്ച്‌ റെസ്റ്റോറന്റുകള്‍ തുറക്കാനും അനുമതി നല്‍കി. റെസ്റ്റോറന്റുകളിലെ സീറ്റുകള്‍ അത്തരത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *