അമ്മയുടെ കാമുകന്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, പ്രതി കുടുങ്ങിയത് മകളെ പീഡിപ്പിക്കുന്നത് നേരില്‍കണ്ട ‘അമ്മ പരാതി നല്‍കിയതോടെ

കൊല്ലം: നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി 22കാരിയായ യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയാക്കിയ യുവാവ് അറസ്റ്റില്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് തിരുവനന്തപുരം പൂവച്ചല്‍ പന്നിയോട് ഗീതുഭവനില്‍ ചന്തുകുമാറിനെയാണ്(32) എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭര്‍ത്താവ് എന്ന നിലയില്‍ ഒന്‍പത് വര്‍ഷമായി ഇവിടെ താമസിച്ചു വരികയായിരുന്നു ചന്തുകുമാര്‍. ഇതിനിടെയാണ് പീഡനം അരങ്ങേറിയത്.

ഇതിനിടയില്‍ പെണ്‍കുട്ടിയുടെ മാതാവ് ഈ പീഡനം നേരില്‍ കണ്ടു. അതോടെ വഴക്കു നടക്കുകയും ചന്തുകുമാര്‍ ഇവിടെ നിന്നും താമസം മാറി പോവുകയും ചെയ്തു. ചന്തുകുമാര്‍ ഇവിടം വിട്ടുപോയ ശേഷമാണ് മകള്‍ ഗര്‍ഭിണിയാണെന്ന് വിവരം അമ്മ അറിഞ്ഞത്. രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് മക്കളാണ് നാല്പതുകാരിയായ വീട്ടമ്മക്ക്. ഇതില്‍ ഇളയ പെണ്‍കുട്ടി പ്ളസ് വണിന് പഠിക്കുന്ന 2015 കാലയളവില്‍ ചന്തുകുമാര്‍ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

തുടര്‍ന്ന് ഈ ചിത്രങ്ങളും വീഡിയോയും ഫേസ് ബുക്കില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കഴിഞ്ഞ ആറുവര്‍ഷമായി പീഡിപ്പിക്കുകയാണ് ഇയാള്‍ . കഴിഞ്ഞ ഫെബ്രുവരി വരെയും ഇത് തുടര്‍ന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഇവര്‍ എഴുകോണ്‍ പൊലീസില്‍ പരാതി നല്‍കി. സി.ഐ ടി.ശിവപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *