അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മ

മലപ്പുറം: രോഗങ്ങളാലും അപകടങ്ങളാലും ജീവിതം വീല്‍ ചെയറില്‍ ഹോമിക്കപെട്ട സുഹൃത്തുക്കളുടെ മലപ്പുറം ജില്ലയിലുള്ള കൂട്ടായ്മ മലപ്പുറം ഹോട്ടല്‍ ഗ്രെയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു. വീല്‍ ചെയറില്‍ ഉള്ളവരുടെ വിവിധ ആവശ്യങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും ചര്‍്ച്ച ചെയ്തു. പ്രധാനമായും ചര്‍ച്ച ചെയ്തത് പെന്‍ഷന്‍ വര്‍ദ്ധനവിനെ പറ്റിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരാഴ്ചത്തെ ദൈനംധീന ചെലവുകള്‍ക്ക് പോലും തികയില്ല സര്‍ക്കാര്‍ തരുന്ന ക്ഷേമ പെന്‍ഷന്‍. ക്ഷേമപെന്‍ഷനുകളില്‍ കാലാനുസൃതമായ വര്‍ധകനവ് വരുത്തുക. കിടപ്പുരോഗികളുടെ പുനരധിവാസത്തെ പറ്റിയും അവര്‍ക്ക് ആധുനിക തൊഴില്‍ പരിശീലനത്തെ പറ്റിയും കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലും പൊതു ഇടങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാമ്പും വീല്‌ചെയര്‍ ഫ്രെണ്ട്‌ലി ആയ ടോയിലറ്റും ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ പറ്റിയും ചര്‍ച്ച ചെയ്തു. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രേദ്ധയില്‍ കൊണ്ടു വരുന്നതിനു ഒരു നിവേദനം തയ്യാറാക്കിയിട്ടുണ്ട്.സമീപജില്ലയിലുള്ള പ്രധിനിധികളും മലപ്പുറം ജില്ലയിലെ വീല്‍ ചെയര്‍ കൂട്ടയ്മയില്‍ പങ്കെടുത്തു ഇതോടു അനുബന്ധിച്ച് മറ്റു ജില്ലകളിലും ഇതുപോലെ ഒരു കൂട്ടായ്മയും അതിനു ശേഷം സംസ്ഥാന വ്യാപകമായിഅതിനെ തുടര്‍ന്ന് ബന്ധപെട്ട അധികരികള്‍ക്കും മന്ത്രിമാര്‍ക്കും വികലാംഗരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക്‌കൊണ്ടുവരാന്‍ വീല്‍ ചെയര്‍ സുഹൃത്തുക്കള്‍ ഒരു ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. ജസ്‌ഫെര്‍ കോട്ടകുന്ന് ,ജോമി നിലമ്പൂര്‍ ,തോരപ്പ മുസ്തഫ മലപ്പുറം ,സുനില്‍ ചന്ദ്രന്‍ ആതവനാട് , ബദറുസമാന്‍ മൂര്‍ക്കനാട് ,ബഷീര്‍ ചെമ്മാട് ,ഡോക്ടര്‍ ലൈസ്ബിന്‍ മുഹമ്മദ് മാറഞ്ചേരി ,റിയാസ് തിക്കോടി , വാസുണ്ണി തിരുവേഗപുറ , ശിവദാസന്‍ കരുവാരകുണ്ട് എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *