കാപ്പി കാന്‍സറിന് കാരണമാകില്ല

പാരിസ്: കാന്‍സറിന്റെ കാര്യത്തില്‍ കോഫിക്ക് ലോകാരോഗ്യ സഘടനയുടെ ക്ലീന്‍ചിറ്റ്. കാപ്പി കുടിക്കുന്നവര്‍ക്ക് കാന്‍സര്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന ഇതുവരെയുള്ള ധാരണകളെ തകിടം മറിക്കുന്നതാണ് പുതിയ പഠനം. മാത്രമല്ല, ചിലപ്പോള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നതിനും കാന്‍സര്‍ സഹായകമാണെന്നു വരെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനക്ക് കീഴിലുള്ള ഗവേഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് ഇത് സംബന്ധിച്ച പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

കൂടിയ ചൂടോടുകൂടി ഏത് പാനീയം കുടിച്ചാലും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് റിസര്‍ച്ച് സെന്ററിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചായയോ മറ്റ് പാനീയങ്ങളോ 65 ഡിഗ്രിക്ക് മുകളില്‍ ചൂടോടെ കുടിക്കുന്നത് ശീലമാക്കിയവര്‍ക്ക് കാന്‍സര്‍ സാധ്യത ഏറെ കൂടുതലാണ്.

1991 ല്‍ നടന്ന ഒരു പഠനമാണ് കോഫി കാന്‍സറിന് കാരണക്കാനാണെന്ന വിവരം പുറത്തു വിട്ടത്. അതിന് ശേഷം സ്ഥിരമായി കോഫി കുടിക്കുന്നവരുടെ എണ്ണം ലോകത്ത് ഏറെ കുറഞ്ഞിരുന്നു. പുതിയ കണ്ടെത്തല്‍ കോഫി വിപണിയെ ഉണര്‍ത്താന്‍ കൂടി ഇടയാക്കുന്നതാണ്. അമേരിക്കയിലെ ദേശീയ കോഫി അസോസിയേഷന്‍ പ്രസിഡന്‍് ബില്‍ മുറെ പുതിയ പഠനത്തോട് പ്രതികരിക്കുന്നതിങ്ങിനെ-” ഇനി മുതല്‍ എല്ലാവര്‍ക്കും കൂടുതല്‍ ആത്്മവിശ്വാസത്തോടെ കോഫി കുടിക്കാം. ശാസ്ത്രത്തിന് നന്ദി.”

Leave a Reply

Your email address will not be published. Required fields are marked *