മലപ്പുറം: അന്യസംസ്ഥാന കുട്ടികളുളള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ അനാഥാലയ അന്തേവാസികല്ക്കും ഡിഫ്തീരിയവാക്സിന് എടുക്കാന്‍ ഭാരവാഹികള്‍ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ അനാഥലയങ്ങളില്‍ പഠിക്കുന്ന അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന കാര്യവും ,പൂര്‍വ്വ വിദ്യാര്‍ത്ഥിളുടെ പുനരധിവാസവും സാമൂഹിക നീതി വകുപ്പ് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
