പ്രതിഷ്ഠാവാര്‍ഷിക പൂജകള്‍ക്കായി ശബരിമല നട 31ന് തുറക്കും

ശബരിമല: പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകള്‍ക്കായി ശബരിമലക്ഷേത്ര നട മെയ് 31 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും.ജൂണ്‍ 1നാണ് പ്രതിഷ്ഠാ വാര്‍ഷിക ദിനം. അന്ന് പുലര്‍ച്ചെ 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവ് പൂജകളും നടക്കും.അതേ സമയം കൊവിഡിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ജൂണ്‍1 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ നടത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പിന്നീട് മിഥുന മാസ പൂജകള്‍ക്കായി ജൂണ്‍ 14ന് വൈകുന്നേരം നട തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *