ഡോ.ജയരാജ് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ്ചാന്‍സലറായി ഡോ.എം.കെ.ജയരാജ് നിയമിതനായി. കുസാറ്റിലെ ഫിസിക്‌സ് പ്രഫസറാണ്. അദ്ദേഹം അടുത്തയാഴ്ച ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും താല്‍പര്യങ്ങളിലെ ഭിന്നത കാരണം വിസി നിയമനം നീണ്ടു പോകുകയായിരുന്നു. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഡോ.എം.കെ ജയരാജിനെ നിയമിച്ചതോടെയാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം നീങ്ങിയത്. എം.ജി യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന അധ്യാപകനായ ഡോ.കെ.എം സീതിയെ വിസിയായി നിയമിക്കാനാണ് സര്‍ക്കാര്‍ താല്‍പര്യപ്പെട്ടത്. എന്നാല്‍ ബി.ജെ.പി താല്‍പര്യ പ്രകാരം സെര്‍ച്ച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധിയായ ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ഡോ.സി.എ ജയപ്രകാശിനെ വിസിയായി നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് മേല്‍ ബി.ജെ.പിയുടെ സമ്മര്‍ദമുണ്ടായി. കാലിക്കറ്റില്‍ വി.സിയുടെ താല്‍കാലിക ചുമതല മലയാളം സര്‍വ്വകലാശാല വി.സിക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *