മലപ്പുറം- സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി ഷോറൂം മലപ്പുറം കിഴക്കേതലയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷോറോമിനോടനുബന്ധിച്ചുള്ള കോസ്മെഡിക്സിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലികുട്ടി എം.പി. നിര്‍വ്വഹിച്ചു. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം എ.പി.അനില്‍കുമാര്‍ എം.എല്‍.എയും ജ്വല്ലറി എക്സിബിഷന്‍ കൗണ്ടര്‍ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എയും നിര്‍വ്വഹിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ടി.കെ.റഷീദലി,സഫ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ.ടി.എം.എ.സലാം,സഫ ഗ്രൂപ്പ് ഡയരക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസം വിവിധ ആനുകൂല്യങ്ങള്‍ ഇടപാടുകാര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.ആഭരണങ്ങളുടെ പുത്തന്‍ കളക്ഷനുകളുടെ പ്രദര്‍ശനവും വില്‍പ്പനയും ഷോറൂമില്‍ നടക്കും. ലോകോത്തര ബ്രാന്റുകളുടെ ബ്യൂട്ടി ഉള്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും.
