തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 968 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 724 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം ബാധിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു.
പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 167,കൊല്ലം 133,കാസര്‍ഗോഡ് 106,
കോഴിക്കോട് 82,എറണാകുളം 69,മലപ്പുറം 58, പാലക്കാട് 58,കോട്ടയം 50,ആലപ്പുഴ 44,തൃശൂര്‍ 33,
ഇടുക്കി 29,പത്തനംതിട്ട 23,കണ്ണൂര്‍ 18,വയനാട് 15
ഇന്ന് രോഗം ഭേദമായവര്‍: തിരുവനന്തപുരം 101,കൊല്ലം 54,പത്തനംതിട്ട 81,ആലപ്പുഴ 49,
കോട്ടയം 74,ഇടുക്കി 96,എറണാകുളം 151,
തൃശൂര്‍ 12,പാലക്കാട് 63,മലപ്പുറം 24,കോഴിക്കോട് 66
വയനാട് 21,കണ്ണൂര്‍ 108,കാസര്‍ഗോഡ് 68
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 9371 പേരാണ്. ഇതുവരെ ആകെ 3,38,038 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 453 ആയി.
