കോവിഡ് ടെസ്റ്റിന് സൗകര്യങ്ങളൊരുക്കണം: പി.ഉബൈദുള്ള എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

മലപ്പുറം: കോവിഡ് സാമൂഹിക വ്യാപന ഭീഷണി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് കോവിഡ് പരിശോധനാ കേന്ദ്രങ്ങളും അനുബന്ധ സാമ്പിള്‍ കളക്ഷന്‍ സെന്ററുകളും ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.ഉബൈദുള്ള എം.ല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്ത് നല്‍കി.
നിലവില്‍ കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് യാതൊരു സൗകര്യങ്ങളും മലപ്പുറത്ത് ലഭ്യമല്ല.മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ സമ്പര്‍ക്ക ഭീതിയിലും ആശങ്കയിലുമാണ്.
മലപ്പുറം പബ്ലിക് ഹെല്‍ത്ത് ലാബില്‍ കോവിഡ് ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. പി.ഉബൈദുള്ള കത്തില്‍ ചൂണ്ടിക്കാട്ടി.
ടെസ്റ്റിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയുള്ളതിനാല്‍ കോവിഡ് പരിശോധന നടത്തിയവരുടെ റിസള്‍ട്ടുകള്‍ ലഭിക്കാനും കാലതാമസം നേരിടുന്നുണ്ട്. നിലവില്‍ റിസള്‍ട്ട് ലഭിക്കാന്‍ ഒരു മാസം വരെ സമയമെടുക്കുന്നുണ്ട്.റിസള്‍ട്ട് വൈകുന്നതിനാല്‍ ക്വാറന്റൈന്‍ കാലയളവ് കഴിഞ്ഞാലും പുറത്തിറങ്ങാന്‍ കഴിയാതെ ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുക്കുകയാണ്.റിസള്‍ട്ടുകള്‍ വേഗത്തില്‍ ലഭിക്കുന്ന തരത്തില്‍ മലപ്പുറത്ത് കൂടുതല്‍ കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *