ന്യുദില്ലി: 15 വര്‍ഷത്തിന് ശേഷം ആദ്യമായി മാരുതി സുസുക്കി ത്രൈമാസിക കണക്കില്‍ നഷ്ടം രേഖപ്പെടുത്തി. കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ വാഹന വിപണി സ്തംഭിച്ചതാണ് നഷ്ടത്തിന് കാരണമായത്. ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസ കാലത്തെ കണക്കില്‍ 2.49 ബില്യണ്‍ രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിട്ടുള്ളത്.ലോക്ഡൗണ്‍ കാലയളവില്‍ മാരുതി കാറുകളുടെ വില്‍പ്പനയില്‍ 81 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
