മലപ്പുറം: 1980 ല്‍ നടന്ന ഭാഷാസമരത്തെ അനുസ്്മരിച്ച് മലപ്പുറം മണ്ഡലം മൂസ്ലീം ലീഗ് ഭവന പ്രതിജ്ഞ നടത്തി. വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം പ്രത്യേക പ്ലകാര്‍ഡ് പതിച്ചു കൊണ്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തത്. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി, മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, ജനറല്‍ സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, ട്രഷറര്‍ എന്‍ പി അക്ബര്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഹക്കീം കോല്‍മണ്ണ, കെ പി സവാദ് മാസ്റ്റര്‍, കെ പി ബാസിത്ത്, ഹുസൈന്‍ ഉള്ളാട്ട്, ഷെരീഫ് മുടിക്കോട്, ഷാഫി കാടേങ്ങല്‍, എസ് അദിനാന്‍, സൈഫു വല്ലാഞ്ചിറ, മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ സി പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍, റഷീദ് കാളമ്പാടി, മുജീബ് ടി, ഷാനിദ് എന്‍ കെ, അജ്മല്‍ മുണ്ടക്കോട്, എന്‍എം ഉബൈദ്, ഫാരിസ് പൂക്കോട്ടൂര്‍ , കുഞ്ഞിമോന്‍ മൈലാടി, ഉമര്‍കുട്ടി ഒഴുകൂര്‍, അബ്ബാസ് വടക്കന്‍, ബാബു മോങ്ങം, അഡ്വ. യാസര്‍, സലാം ഒളമതില്‍, വി പി റിയാസ് , സമദ് ആനക്കയം, സഹല്‍ വടക്കുംമുറി നവാഷിദ് ഇരുമ്പൂഴി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കാളികളായി.
