കോഴിക്കോട്: പ്രവാചകന്മാരായ ഇബ്രാഹീമിെന്റയും മകന് ഇസ്മാഇൗലിെന്റയും ത്യാഗോജ്ജ്വല ജീവിതം ഓര്‍മിപ്പിച്ച് വെള്ളിയാഴ്ച ലോകം ബലിപെരുന്നാള്‍ ആഘോഷിക്കും. മക്കയില്‍ ഹജ്ജ് കര്‍മങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ് പെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ പെരുന്നാളും ഹജ്ജും പരിമിതികളോടെയാണ് ലോകം ആചരിക്കുന്നത്. 20 ലക്ഷത്തിലേറെ പേരെത്തുന്ന ഹജ്ജ് ഇത്തവണ ആയിരം പേര്‍ക്കാക്കി ചുരുക്കി. സംസ്ഥാനത്തും കോവിഡ് കരിമേഘങ്ങള്‍ പെരുന്നാളിെന്റ നിറം കെടുത്തി. കണ്ടെയ്ന്മെന്റ് സോണായതിനാല്‍ പല വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടപ്പാണ്. ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിക്കുന്നത് അപൂര്‍വമാണ്. എങ്കിലും മിക്ക പള്ളികളും അടച്ചതിനാല്‍ പ്രാര്‍ഥനകള്‍ വീട്ടിലൊതുങ്ങും. മുന്‍കരുതലോടെ പരിമിതമായേ ബലികര്‍മവും നടക്കൂ.
