സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ 420ആം റാങ്കുകാരന്‍ രാഹുല്‍ മോദി വൈറലായി. പേരിലെ കൗതുകം തന്നെ കാരണം. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലുള്ള രണ്ട് നേതാക്കളുടെ പേരുകള്‍ ചേര്‍ന്ന ഒരു പേര് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ട്രോളന്മാര്‍ ആഘോഷം തുടങ്ങിയത്.
രാഹുല്‍ മോദിയുടെ വീടിന് പുറത്തെ പോസ്റ്റര്‍, രാഹുല്‍ മോദി കോണ്‍ഗ്രസിനെയാണോ ബിജെപിയെയാണോ പിന്തുണക്കുക എന്നിങ്ങനെ നിരവധി മീമുകളാണ് ട്വിറ്ററില്‍ വളര വേഗം വൈറലായത്.
