മാണിക്ക് പിന്നാലെയില്ലെന്ന് എല്‍ ഡി എഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എം യുഡിഎഫ് വിട്ടതു കൊണ്ട് എല്‍ഡിഎഫ് അവര്‍ക്കു പിന്നാലെ പോകുമെന്ന ധാരണ വേണ്ടെന്ന് ഇടതു നേതാക്കള്‍ വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫ് അപ്രസക്തമായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. യുഡിഎഫ് എത്രയും പെട്ടന്ന് പിരിച്ചുവിടണമെന്നു പറഞ്ഞ അദ്ദേഹം ഐക്യജനാധിപത്യ മുന്നണിയിലിപ്പോള്‍ ഐക്യവും ജനാധിപത്യവും ഇല്ലാതായെന്നും പരിഹസിച്ചു. മാണിയെ എല്‍ഡിഎഫിലെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.
മാണി മുന്നണി വിട്ടെന്നു കരുതി അവര്‍ക്കു പിന്നാലെ എല്‍ഡിഎഫ് പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. കേരള കോണ്‍ഗ്രസ് മുന്നണി വിട്ട സാഹചര്യത്തില്‍ യുഡിഎഫിലെ ഐക്യത്തെക്കുറിച്ച് മറ്റ് ഘടകകക്ഷികള്‍ ആലോചിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *