തിരുവനന്തപുരം: കേരളത്തില്‍ ഏഴ് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി,ആലപ്പുഴ,കണ്ണൂര്‍,കോഴിക്കോട്, വയനാട്,മലപ്പുറം, കാസര്‍കോഡ് ജില്ലകളിലാണ് പ്രധാനമായും മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകും. 24 മണിക്കൂറില്‍ 205 മില്ലിലിറ്ററില്‍ കൂടുതലെന്നാണ് കാലാവസ്ഥാ പ്രവചനം. മറ്റു ജില്ലകളിലും തുടര്‍ച്ചയായ മഴയുണ്ടാകും.തമിഴ്്‌നാട്ടില്‍ നിന്നുള്ള മഴ പശ്ചിമഘട്ട നിരകളിലേക്ക് നീങ്ങുന്നതായി തമിഴ്്‌നാട്ടില്‍ നിന്നുള്ള കാലാവസ്ഥാ റിപ്പോര്‍ട്ടുകളുമുണ്ട്. അടുത്ത മൂന്നു ദിവസങ്ങള്‍ പശ്ചിമഘട്ടത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
