മലപ്പുറം:നിലമ്പൂര്‍-ഗുഡല്ലൂര്‍ പാതയില്‍ നാടുകാണി ചുരത്തില്‍ റെഡില്‍ വിള്ളല്‍ കണ്ടെത്തി. ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. ചുരത്തില്‍ അത്തികുറുക്കിന് സമീപത്താണ് ഇന്ന് രാത്രി വിളളല്‍ രൂപപ്പെട്ടത്. ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് പാത അടച്ചിടാന്‍ തീരുമാനിച്ചത്. ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെ കടന്നു പോകണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.
