ദുബായ്: യു.എ.ഇയില്‍ നടക്കുന്ന കോവിഡ് വാക്സിന് പരീക്ഷണത്തിന് സ്വയം സന്നദ്ധരായ മലയാളി ദമ്പതികള്‍ മാതൃകയാകുന്നു. ദാബായില്‍ ബിസിനസുകാരനായ പാലക്കാട് ജില്ലയിലെ പട്ടാമ്പ് സ്വദേശി വിനോദ് (39), ഭാര്യ തൃശൂര്‍ ആവണൂര്‍ സ്വദേശിനി വനിത എന്നിവരാണ് ഷാര്‍ജയില്‍ നടക്കുന്ന കോവിഡ് പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുകൊടുത്തത്. പരിചയക്കാരായ മൂന്നു പേര് കോവിഡ് ബാധിച്ച് മരിച്ചതാണ് ഈ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ ഇവരെ പ്രേരിപ്പിച്ചത്.
തൃശൂര്‍ ആവണരിലെ മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ വിജയന്റെയും മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ വത്സലയുടെയും മകളാണ് വനിത.നാട്ടില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു വനിത വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകുകയായിരുന്നു.
