ദേശീയപാത സര്‍വേ: ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരാതി
കൊച്ചി: ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ നൗഷാദ് വെന്നിയൂരിലെ മര്‍ദ്ദിച്ച റവന്യു,പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയില്‍ പരാതി. പരാതി സ്വീകരിച്ച കോടതി വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജുലൈ എഴിന് ദേശീയ പാത സ്ഥലമെടുപ്പിന്റെ സര്‍വ്വെയ നടക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ നൗഷാദ് വെന്നിയൂരിനെ പോലീസ് മര്‍ദ്ദിച്ചത്. കൊവിഡ് വ്യാപനത്തിനിടെ വീടുകളില്‍ കയറി സര്‍വ്വെ നടത്തുന്നതിനെതിരെ പ്രതികരിച്ചതിനായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നൗഷാദ് പോലീസ് കംപ്ലൈന്റ് അതോറിറ്റി, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.എന്നാല്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. സര്‍വ്വേക്ക് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി കലക്ടര്‍,ഭൂമിയെടുപ്പ് ചുമതലയുള്ള തിരൂരങ്ങാടി സ്പെഷ്യല്‍ തഹസില്‍ദാര്‍. തിരൂരങ്ങാടി സി.ഐ എന്നിവര്‍ക്കെതിരായണ് പരാതി. കേസ് ഇനി ഓഗസ്റ്റ് 17 ന് പരിഗണിക്കും.
