മലപ്പുറം:എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് താമരക്കുഴി റസിഡന്റ്സ് അസോസിയേഷന് വിദ്യാഭ്യാസ അവാര്‍ഡ് നല്കി. പൂര്‍ണ്ണമായും കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ വിജയിച്ച വിദ്യാര്‍ത്ഥികളും സംഘാടകരും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍ അവാര്‍ഡ് വിതരണം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, അസോസിയേഷന് സെക്രട്ടറി ഷംസു താമരക്കുഴി, ഭാരവാഹികളായ നൗഷാദ് മാമ്പ്ര, എം കെ രാമചന്ദ്രന്, വി പ്രപജിത്ത്, എം കെ എസ് ഉണ്ണി, രാജേന്ദ്രന് സി എന്നിവര്‍ പങ്കെടുത്തു.
