മേരേ ദേശ് വാസിയോം….

ന്യുദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പുതിയൊരു പ്രഖ്യാപനത്തിനായി രംഗത്തു വരികയാണ്. രാജ്യത്തെ നികുതി നിരക്കുകള്‍ സംബന്ധിച്ച സുപ്രധാനമായ പ്രഖ്യാപനത്തിനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് നികുതി പരിഷ്‌കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്ന ഇടപെടലുകളെ കുറിച്ചുള്ള പ്രഖ്യാപനമായിരിക്കും പ്രധാനമന്ത്രി നടത്തുക.നികുതിയില്‍ കൂടുതല്‍ സുതാര്യത വരുത്തുകയും നികുതി ദായകര്‍ക്ക് അനുകൂലമായ രീതിയില്‍ നടപടികള്‍ ലഘുകരിക്കുകയും ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയേക്കും.
നികുതി നിരക്ക് കുറക്കുന്നതുള്‍പ്പടെയുള്ള ജനോപകാരപ്രദമായ പ്രഖ്യാപനങ്ങള്‍ നരേന്ദ്രമോദി ഇന്ന് നടത്തുമെന്നാണ് സാമ്പത്തിക വിദഗ്്ദര്‍ അഭിപ്രായപ്പെടുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്നു കിടക്കുന്ന വിപണിക്ക് ഉത്തേജനം നല്‍കുന്ന പ്രഖാപനങ്ങള്‍ ഉണ്ടായേക്കും. പ്രത്യക്ഷ നികുതി നിയമം ലളിതമാക്കുന്നതും സംബന്ധിച്ചും കോര്‍പ്പറേറ്റ് നികുതി കുറക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *