രാജ്യം ആഘോഷത്തിന്റെ നിറവില്‍

ന്യുദല്‍ഹി: ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മധുരസ്്മരണകളുമായി ഇന്ത്യക്കാര്‍ ഇന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. മഹാത്്മാഗാന്ധിജിയുടെ നേതൃത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക ദിനത്തില്‍ രാജ്യമെമ്പാടും വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ രാജ്ഘട്ടിലെ സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അദ്ദേഹം ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിദേശ പ്രതിനിധികളോ ജനങ്ങളോ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഇല്ല.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി,മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *