കൊച്ചി: കരിപ്പൂര്‍ വിമാന അപകടം സംബന്ധിച്ച് കേരള ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളം സുരക്ഷ ഉറപ്പാക്കുന്നതുവരെ അടച്ചിടണമെന്നാവശ്യപ്പെട്ടാണ് ഹരജി. മംഗലാപുരത്തെ അഭിഭാഷകനായ യശ്വന്ത് ഷേണായിയാണ് കോടതിയെ സമീപിച്ചത്. അപകടത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇ്ന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന രഹസ്യാന്വേഷണത്തിന് പുറമെ കോടതിയുടെ കീഴില്‍ ഒരു തുറന്ന അന്വേഷണവും നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
