കരിപ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക്
മുക്താറിന്റെ ഹരിതാഞ്ജലി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് ജീവന്‍നഷ്ടപ്പെട്ടവരുടെ സ്മരണകള്‍ക്ക് സ്മൃതിവൃക്ഷം നട്ട് പൊതുപ്രവര്‍ത്തകനായ മുക്താര്‍ നിഹാസിമിന്റെ ഹരിതാഞ്ജലി. അപകടത്തില്‍ മരണപെട്ട പൈലറ്റ് ദീപക് ബസന്ത് സാത്തെ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരടക്കം 18 പേരുടെ ഓര്‍മ്മകള്‍ക്കായാണ് പാണ്ടിക്കാട് സ്വദേശിയായ മുക്താര്‍ സ്മൃതി വൃക്ഷം നട്ട് മാതൃകയായത്. പാണ്ടിക്കാട് പയ്യപറമ്പ് എന്ന സ്ഥലത്താണ് മരം നട്ടത്.
മരണ പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായി മുക്താര്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ ആയിരക്കണക്കിന് തൈകകള്‍ വിതരണം ചെയ്തും നിരവധി വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചും മുക്താര്‍ ഇതിനകം നാട്ടുകാരുടെ പ്രശംസ നേടിയിട്ടുണ്ട്. ലോക് താന്ത്രിക് യുവജാനതാദള്‍ സ്റ്റേറ്റ് കമ്മിറ്റി മെമ്പറാണ് മുക്താര്‍ നിഹാസിം.

Leave a Reply

Your email address will not be published. Required fields are marked *