ന്യുദല്‍ഹി: ബി.ജെ.പി.ക്ക് വേണ്ടി ഫേസ്ബുക്ക് കുഴലൂത്ത് നടത്തുന്നവെന്ന ആരോപണം കൊടുംപിരി കൊള്ളുന്നതിനിടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ബി.ജെ.പി നേതാവിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. ഫേസ്ബുക്ക് വഴി വിദ്വേഷ സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപണ വിധേയനായ ടി.രാജാ സിംഗിന്റെ പേജിനാണ് വിലക്ക്. ബി.ജെ.പിയുടെ വിദ്വേഷപോസ്റ്റുകളെ ഫേസ്ബുക്ക് നിയന്ത്രിക്കുന്നില്ലെന്നും വിമര്‍ശകരകരുടെ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ നടപടി. നിയമലംഘനം നടത്തുന്നവരെ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് രാജ സിംഗിന്റെ അകൗണ്ട് നീക്കം ചെയ്യുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.
