അധ്യാപക അവാര്‍ഡ് ജേതാവിന് ആദരം

മലപ്പുറം: 2020ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന കൗണ്‍സില്‍ മെമ്പറും കൊണ്ടോട്ടി ജി.വി.എച്ച്.എസ് എസ് കായികാധ്യാപകനുമായ മുഹമ്മദ് ഷാജഹാന്‍ മാസ്റ്ററെ കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി ആദരിച്ചു. കൊണ്ടോട്ടി മര്‍ക്കസ്സുല്‍ ഉലൂം ഹയര്‍ സെക്കണ്ടറിസ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. വഹീദ ജാസ്മിന്‍ (കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട്) ഉപഹാര സമര്‍പ്പണം നടത്തി. ഹബീബ് മാലിക് പി (കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. ശരീഫ് മാസ്റ്റര്‍ വി (സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), പി കെ അബ്ദുസ്സലാം (എച്ച്എം, ജിവിഎച്ച്എസ്എസ് കൊണ്ടോട്ടി), എന്‍സി അബൂബക്കര്‍ (എച്ച്എം, ജിഎംയുപിഎസ് കൊണ്ടോട്ടി), അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ (എച്ച്എം, ചെറുവട്ടൂര്‍ യുപി സ്‌കൂള്‍), നവാസ് മേച്ചേരി (ജിവിഎച്ച്എസ്എസ് വാഴക്കാട്), മുസ്തഫ മാസ്റ്റര്‍ (ജിഎല്‍പിഎസ് മേലങ്ങാടി), ശരീഫ് ആലുങ്ങല്‍ (എഎംയുപിഎസ് പള്ളിക്കല്‍), ഷിബാസ് വലിയപറമ്പ് (എയുപിഎസ് പള്ളിക്കല്‍) എന്നിവര്‍ സംസാരിച്ചു.അഫ്‌സല്‍ മാസ്റ്റര്‍ (KSTM സബ് ജില്ലാ പ്രസിഡണ്ട്) സ്വാഗതവും ജസീം സുല്‍ത്താന്‍ (സബ് ജില്ലാ സെക്രട്ടറി) നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *