കോവിഡ് ബാധിച്ച യുവതിയെ അംബുലന്‍സില്‍ വച്ച് ലൈംഗികമായി പീഢിപ്പിച്ചു

പത്തനംതിട്ട: കോവിഡ് ബാധിച്ച് ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനെ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികമായി പീഢിപ്പിച്ചു. ആറന്‍മുളയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കരീക്കല്‍ നൗഫലിനെതിരെ പന്തളം പോലീസ് കേസെടുത്തു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കോവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയെയും മറ്റൊരു യുവതിയെയും ആംബുലന്‍സില്‍ ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവതിയെ ആറന്‍മുള ഗവ. ആശുപത്രിയില്‍ ഇറക്കി. തുടര്‍ന്ന് യുവതിയുമായി പോയ ഡ്രൈവര്‍ ആറന്‍മുള വിമാനത്താവളത്തിന്റെ സ്ഥലത്തെത്തിയപ്പോള്‍ വാഹനം നിര്‍ത്തി പീഢിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. ചികില്‍സാ കേന്ദ്രത്തിലെത്തിയ യുവതി ഡോക്ടറോട് വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയുടെ മൊഴിയെടുത്തു. തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *