ചാവേര്‍ സ്‌ഫോടനം

ക്വറ്റ: ആശുപത്രിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 74പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. തെക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ നഗരമായ ക്വറ്റയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേനയുടെ വാഹനത്തിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഒരു ജഡ്ജിക്ക് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചായിരുന്നു സ്‌ഫോടനം ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി സഫറാസ് ബുഗ്തി പറഞ്ഞു. സ്‌ഫോടനത്തില്‍ ജഡ്ജിക്ക് പരിക്കേറ്റില്ല. ജഡ്ജിയുടെ വാഹന വ്യൂഹം കടന്നുപോയതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *