തൊടുപുഴ: കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്ന മോന്‍സ് ജോസഫിന്റെ പ്രസ്താവനയെ അനുകൂലിച്ച് പി ജെ ജോസഫ്. മുന്നണി ബന്ധം കേരള കോണ്‍ഗ്രസ് എമ്മിനും അനിവാര്യമാണെന്ന് പി ജെ ജോസഫ് എം എല്‍ എപറഞ്ഞു. തല്ക്കാലം ഒറ്റക്ക് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണി രാഷ്ട്രീയം യാഥാര്‍ഥ്യമാണെന്നും അതിനാണ് പ്രസക്തിയെന്നുമാണ് മോന്‍സ് ജോസഫ് പറഞ്ഞത്. ഒരു കാരണവശാലും ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എക്കില്ല.. മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ പിന്തുണയ്ക്കും. തങ്ങള്‍ക്കു പിന്തുണ നല്കുന്ന ജനവിഭാഗത്തിന്റെ താത്പര്യങ്ങള്‍ ബലി കഴിക്കില്ല. തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതു പാര്‍ട്ടിയില്‍ പറയുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. എല്ലാ മുന്നണികളോടും സമദൂരം പാലിക്കണമെന്ന നിലപാടിലാണ് കെ എം മാണി. തല്‍ക്കാലം ഒരു മുന്നണിയിലും അംഗമാകില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍തൂക്കമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
