ഐ.എന്‍.എല്‍ പ്രതിഷേധ തെരുവ്സംഘടിപ്പിച്ചു

മലപ്പുറം:ചരിത്ര പുരുഷന്‍മാരെ ഇരുട്ടില്‍ തളക്കാനുള്ള ഹിന്ദുത്വ സര്‍ക്കാര്‍ അജണ്ടക്കെതിരെ ഐ.എല്‍.എല്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ജില്ലാതല ഉല്‍ഘാടനം പൊന്നാനിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ.ഒ ശംസു നിര്‍വ്വഹിച്ചു.
ജില്ല പ്രസിഡന്റ് ടി.എ സമദ് വേങ്ങരയിലും ജില്ല ജനറല്‍ സിക്രട്ടറി സി.പി അന്‍വര്‍ സാദത്ത് തിരൂരങ്ങാടിയിലും, ട്രഷറര്‍ നാസര്‍ ചെനക്കലങ്ങാടി യൂനിവേഴ്‌സിറ്റിയിലും, ജില്ല നേതാക്കളായ
എം.വി.എം മാണിയൂര്‍ തവനൂരിലും, പി അലവിക്കുട്ടി കോട്ടക്കലിലും, നൗഷാദ് തൂത പെരിന്തല്‍മണ്ണയിലും
എ.കെ. സിറാജ് താനൂരിലും, കെ.പി അബ്ദുറഹിമാന്‍ ഹാജി തിരൂരിലും, മജീദ് ഏടക്കര നിലമ്പൂരിലും ഉല്‍ഘാടനം ചെയ്തു.
എന്‍.വൈ.എല്‍ ജില്ല പ്രസിഡന്റ് നൗഫല്‍ തടത്തില്‍, എന്‍.യു ജില്ല പ്രസിഡന്റ് റഫീഖ് പെരുന്തല്ലൂര്‍, ഉനൈസ് തങ്ങള്‍, കെ.കെ. എം കുറ്റൂര്‍, കല്ലുങ്ങല്‍ മുഹമ്മദ്കുട്ടി, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *