മലപ്പുറം: മലപ്പുറം ജില്ലയിലെ കാട കര്‍ഷക കൂട്ടായ്മയായ ക്വയില്‍ ഫാര്‍മേഴ്സ് ഡവലപ്പ്മെന്റ് സൊസൈറ്റി (ക്യൂ.എഫ്.ഡി.എസ്) ഒരു വര്‍ഷമായി ജില്ലയില്‍ നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കോട്ടക്കല്‍ ചെനക്കലിലുള്ള സൊസൈറ്റിയുടെ ഓഫീസില്‍ വെച്ച് കൊട്ടക്കല്‍ നഗരസഭാ ചെയര്മാന് കെ കെ നാസര്‍ നിര്‍വ്വഹിച്ചു. ഒന്നാം സമ്മാനമായ സ്കൂട്ടി ശന്സാ ഫാത്തിമ കുറ്റിപ്പാല, രണ്ടാം സമ്മാനമായ ഫ്രിഡ്ജ് അഷ്റഫ് ഓണക്കാട്, മൂന്നാം സമ്മാനമായ വാഷിംഗ് മെഷീന് അയ്യൂബ് ഖാന് മൊറയൂര്‍ എന്നിവര്‍ നേടി. നേരത്തെ തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും കൊറോണ വ്യാപനം മൂലം നീട്ടി വെക്കുകയായിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത കാടമുട്ടകള്‍ നമ്മുടെ പ്രാദേശിക കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിച്ചപ്പോള്‍ ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ വേണ്ടിയാണ് സൊസൈറ്റി ഇത്തരം സമ്മാന പദ്ധതി ആസൂത്രണം ചെയ്തത്. ആറ് മാസത്തോളം മലപ്പുറം ജില്ലയില്‍ വിപണനം ചെയ്ത സൊസൈറ്റിയുടെ കാട മുട്ട ബോക്സുകളില്‍ സമ്മാന കൂപ്പണുകള്‍ വിതരണം ചെയ്തിരുന്നു. നറുക്കെടുപ്പിന് സൊസൈറ്റി പ്രസിഡണ്ട് സലീം പുല്ലൂര്‍ സെക്രട്ടറി റഷീദ് മൂര്‍ക്കനാട് ട്രഷറര്‍ ഷമീര്‍ മേലേവീട്ടില്‍, വൈസ് പ്രസിഡണ്ട് മുസ്ഥഫ മാറാക്കര, മുഹമ്മദ് കിഴിശ്ശേരി അനസ് മൂര്‍ക്കനാട്, സൈനുദ്ധീന്‍ മരവട്ടം നജ്ഫ മൂര്‍ക്കനാട് ഹബീബ എടരിക്കോട് എന്നിവര്‍ നേതൃത്വം നല്കി.
