റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലും പരീക്ഷിക്കും

ന്യുദല്‍ഹി: റഷ്യ വികസിപ്പിക്കുന്ന സ്ഫുട്‌നിക്-5 കോവിഡ് വാക്്‌സിന് ഇന്ത്യയിലും പരീക്ഷണം നടത്തും. ഇതുസംബന്ധിച്ച് റഷ്യന്‍ കമ്പനിയും ഇന്തയിലെ ഡോ.റെഡ്ഡി ലബോറട്ടറിയുമാണ് ധാരണയില്‍ എത്തിയത്. ഇന്ത്യയില്‍ പരീക്ഷണം നടത്താനും അന്തിമഅനുമതി ലഭിച്ചാല്‍ പത്തുകോടി ഡോസ് മരുന്ന് വിതരണം ചെയ്യാനുമാണ് കരാര്‍. നിലവില്‍ ഈ മരുന്നിന്റെ പരീക്ഷണം റഷ്യയില്‍ അന്തിമഘട്ടത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ മരുന്നു വിതരണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യന്‍ സ്ഥാപനമായ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *