ന്യുദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ എന്‍.ഡി.എ.യില്‍ ഭിന്നത രൂക്ഷമാകുന്നു. ഘടകകക്ഷിയായ ശിരോമണി അകാലി ദള്‍ ബില്ലിനെതിരെ രംഗത്തു വന്നു. രാജ്യസഭയില്‍ തിങ്കളാഴ്ച ബില്ലിന്മേല് നടക്കുന്ന വോട്ടെടുപ്പില്‍ എതിര്‍വോട്ട് ചെയ്യാന്‍ എം.പി.മാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്കി. ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ അകാലിദള്‍ എം.പി. സുഖ്ബീര്‍ സിംഗ് ബാദല്‍ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു.കര്‍ഷകരുടെ ആശങ്കള്‍ പരിഹരിക്കാതെ ബില്ല് നിയമമാക്കരുതെന്നാണ് പാര്‍ട്ടി നിലപാട്.
