ന്യൂഡല്‍ഹി: നേരന്ദ്ര മോദി സര്‍ക്കാറിെന്റ ചരിത്രബില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വരുമാനവര്‍ധനവും പുതിയ അവസരങ്ങളും തുറന്നു നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ കര്‍ഷക ബില്ലുകള്‍ കാര്‍ഷിക മേഖലക്ക് ഏറെ ഊര്‍ജം പകര്‍ന്നു നല്‍കുമെന്നും ട്വീറ്റില്‍ അമിത് ഷാ അവകാശപ്പെട്ടു.
രാജ്യവ്യാപകമായി ബില്ലിനെതിരെ കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ് അമിത് ഷായുടെ അഭിപ്രായപ്രകടനം. എന്‍.ഡി.എയില്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാറില്‍നിന്ന് രാജിവെച്ചിരുന്നു.
