ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ സുരക്ഷ ശക്തമാക്കി.

ഇന്ന് രാവിലെയാണ് സംഭവം. ഷോപ്പിയാനിലെ മിനി സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരര്‍ നിറയൊഴിച്ചത്. സിആര്‍പിഎഫ് ജവാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആര്‍ക്കും ആളപായമോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തേക്കുള്ള പ്രവേശനത്തിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *